വാഷിംഗ്ടണ്‍ : യു.എന്‍ രക്ഷാ കൗണ്‍സിലിലെ ഇന്ത്യയുടെ സ്ഥിരാഗംത്വത്തെ പിന്തുണയ്ക്കുന്ന രേഖയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഒപ്പു വെച്ചു .പാക്കിസ്ഥാന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് അമേരിക്ക ഇന്ത്യയ്ക്ക് പിന്തുണ നല്‍കിയത്. രേഖയില്‍ ഒബാമ ഒപ്പിട്ട വിവരം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റാണ് മാധ്യമങ്ങളെ അറിയിച്ചത്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ മാസം നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തില്‍ , രക്ഷാ സമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാഗംത്വം നല്‍കാമെന്ന് ഒബാമ വ്യക്തമാക്കിയിരുന്നു . അതേസമയം ഇന്ത്യയ്ക്ക് സ്ഥിരാഗംത്വം നല്‍കുന്നത് കശ്മീര്‍ പ്രശ്നത്തെ ദോഷകരമായി ബാധിക്കുമെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞിരുന്നു.കശ്മീരിലെ ജനഹിത പരിശോധന അനുവദിക്കാതെ ഐക്യരാഷ്ട്രസഭ മുന്നോട്ട് വെച്ച പ്രശ്നപരിഹാര സാധ്യത ഇന്ത്യ തള്ളിക്കളഞ്ഞതാണെന്നും അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വത്തിനുള്ള അര്‍ഹത ഇല്ലെന്നും പാക്കിസ്ഥാന് പ്രതികരിച്ചിരുന്നു.
Discussion about this post