ഡല്‍ഹി: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജാതിയുടെ വേലിക്കെട്ടു പൊളിക്കാന്‍ ബിജെപിക്കു കഴിഞ്ഞെന്നു നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു. ക്രിസ്ത്യന്‍ സമൂഹത്തെ കൂടെ നിര്‍ത്താന്‍ പാര്‍ട്ടിക്കായി. മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസമാര്‍ജിക്കുകയാണ് അടുത്ത ലക്ഷ്യം. ഇടതുപക്ഷത്തിന്റെ ഇടം അതിവേഗം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ താല്‍ക്കാലികമായുണ്ടായ നേട്ടം അവര്‍ക്കു നിലനിര്‍ത്താനാവില്ല-അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ രണ്ടു മുന്നണികളിലൊന്നിനെ തിരഞ്ഞെടുത്തേ പറ്റൂ എന്ന അവസ്ഥ ഇല്ലാതായി. മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ സംസ്ഥാനത്തുനിന്നുള്ള ആദ്യ ബിജെപി എംഎല്‍എയായി. ഏഴിടത്ത് എന്‍ഡിഎ രണ്ടാമതെത്തി. 35 മണ്ഡലങ്ങളിലെങ്കിലും നിര്‍ണായക ശക്തിയായി. ഇന്നലെ വരെ ബദലില്ലാതിരുന്ന കേരളത്തില്‍ ബദലുണ്ടായിരിക്കുന്നു. -വെങ്കയ്യ അഭിപ്രായപ്പെട്ടു.
Discussion about this post