കണ്ണൂര്‍: ബി.ജെ.പിയുടെ നിയമസഭാ പ്രവേശം ആഘോഷമാക്കിക്കൊണ്ട് ഒ രാജഗോപാലിന്റെ വിജയയാത്ര തുടങ്ങി. ചൊവ്വാഴ്ച രാവിലെ പയ്യാമ്പലത്തെ മാരാര്‍ജി സ്മൃതി മണ്ഡപത്തില്‍വിജയയാത്രക്ക് തുടക്കമായി
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബിജെപിയെ നിയമസഭ കാണിക്കില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് നേമത്തെ വിജയമെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. നിയമസഭയില്‍ പ്രവേശിക്കാന്‍ ബി.ജെ.പി. ഗ്യാലറി ടിക്കറ്റെടുക്കണമെന്ന ഇരു മുന്നണികളുടെയും കളിയാക്കലിന് കേരള ജനത മറുപടി നല്‍കി. താന്‍ ഉയര്‍ത്തിപ്പിടിച്ച ധര്‍മ്മത്തിനുള്ള അംഗീകാരമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തിന് ശേഷം വടകര, കോഴിക്കോട്, ചേളാരി, വളാഞ്ചേരി, പട്ടാമ്പി, കുന്ദംകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഇന്ന് സ്വീകരണപരിപാടികള്‍ നടക്കും. ബി.ജെ.പിയുടെ പ്രമുഖ നേതാക്കള്‍ പരിപാടികളില്‍ പങ്കെടുക്കും. വയനാട് , ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും.നിയമസഭാ സമ്മേളനം നടക്കുന്ന വ്യാഴാഴ്ച്ച തിരുവനന്തപുരത്താണ് വിജയയാത്രയുടെ സമാപനം. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരിക്കും ഒ. രാജഗോപാല്‍ നിയമസഭയിലെത്തുക.
Discussion about this post