കേരള നിയമസഭ സ്പീക്കറുടെ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇടതുമുന്നണിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി പി. ശ്രീരാമകൃഷ്ണനെയാണു പ്രഖ്യാപിച്ചിട്ടുള്ളത്. പൊന്നാനി എംഎല്‍എയായ ശ്രീരാമകൃഷ്ണന് ഇത് നിയമസഭയില്‍ രണ്ടാം ഊഴമാണ്. കുന്നത്തുനാട്ടില്‍ നിന്നുള്ള എംഎല്‍എ വി.പി. സജീന്ദ്രനാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. പി.സി ജോര്‍ജ്ജിന്റെയും, ഒ രാജഗോപാലിന്റെയും വോട്ട് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.
സ്പീക്കര്‍ സമ്മേളനത്തോടെ പിരിയുന്ന നിയമസഭ ഈ മാസം 24നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പുനരാരംഭിക്കും. തുടര്‍ന്നു നയപ്രഖ്യാപന പ്രസംഗത്തിലുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും. ജൂലൈ എട്ടിന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കും.
Discussion about this post