തിരുവനന്തപുരം: സംസ്ഥാന അക്കാഡമി സംഘടിപ്പിക്കുന്ന ഒന്‍പതാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്ര മേള ഈ മാസം പത്ത് മുതല്‍ 14 വരെ തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലാണ് പ്രദര്‍ശനം നടക്കുക.
ചലച്ചിത്ര മേളയില്‍ ആകെ 204 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഇതില്‍ 75 ചിത്രങ്ങള്‍ മത്സര വിഭാഗത്തില്‍പ്പെട്ടവയാണ്.
Discussion about this post