പത്തനംതിട്ട: അമ്പതുകാരിക്ക് പീഡനം. സംഭവവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിലായി. കോന്നി പെരിങ്ങോട്ടൂരിലാണ് മധ്യവയസ്ക പീഡിനത്തിനിരയായത്. ബംഗാള്‍ സ്വദേശി ചോട്ടുവാണ് പൊലീസ് പിടിയിയത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ പത്തിനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.
മെഡിക്കല്‍ കോളജിന് സമീപമുള്ള വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ ആക്രമിച്ച പ്രതി വീട്ടില്‍നിന്ന് വലിച്ചിഴച്ച് കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. സ്ത്രീയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് രക്തംവാര്‍ന്ന് അവശനിലയിലായ സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്. സ്ത്രീയുടെ മുഖത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഇവരില്‍നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Discussion about this post