കാലിഫോര്‍ണിയ: ശതാബ്ദി കോപ്പ അമേരിക്കന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ കൊളംബിയയ്ക് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് അമരിക്കയെ തോല്‍പ്പിച്ചത്. സപാറ്റയും റോഡ്രിഗസുമാണ് ഗോള്‍ നേടിയത്. ആദ്യ ഗോള്‍ സപാറ്റയുടെ കാലില്‍നിന്ന് എട്ടാം മിനിറ്റില്‍ പിറന്നു.
എഡ്വിന് കാര്‍ഡോനയുടെ അസിസ്റ്റില്‍ നിന്നായിരുന്നു സപാറ്റയുടെ ഗോള്‍. സപാറ്റയുടെ ആദ്യ രാജ്യാന്തര ഗോളാണിത്. 41-ാം മിനിറ്റില്‍ ജയിംസ് റോഡ്രിഗസ് ആണ് രണ്ടാം ഗോള്‍ നേടിയത്. കൊളംബിയയ്ക്കു പെനല്റ്റില് ലഭിച്ചതിനെ തുടര്‍ന്നാണ് റോഡ്രിഗസ് കിക്ക് എടുക്കാനെത്തിയത്.
Discussion about this post