ഡല്‍ഹി: പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയീദ് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. മുഫ്തി – മോദി കൂടിക്കാഴ്ചയില്‍ പിഡിപി ബിജെപി സഖ്യത്തിന്റെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനധാരണ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യും . പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാത്രമായിരിക്കും മുഫ്തി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞാ ചെയ്യുന്ന തീയതി സ്ഥിരീകരിക്കുകയെന്ന് പിഡിപി മുഖ്യവക്താവ് നയീം അക്തര്‍ അറിയിച്ചു. മാര്‍ച്ച് ഒന്നിന് ജമ്മു കശ്മീര്‍ മന്ത്രിസഭ അധികാരമേല്‍ക്കും. അതേസമയം പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ രൂപീകരണമെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു.
കശ്മീരില്‍ കടുത്ത അഭിപ്രായവ്യത്യാസം നിലനിന്ന വകുപ്പ് 370, പട്ടാളത്തിനുള്ള പ്രത്യേകാധികാര നിയമം എന്നിവയിലും വ്യക്തത വരുത്തുന്ന തീരുമാനങ്ങള്‍ കൂടിക്കാഴ്ച്ചയിലുണ്ടായേക്കും . വകുപ്പുകളും തീരുമാനിച്ചതായാണ് അറിയുന്നത്. ആഭ്യന്തരവും ധനകാര്യവും പി.ഡി.പിക്ക് ലഭിക്കും. ടൂറിസം, പൊതുജനാരോഗ്യം, ആസൂത്രണം എന്നിവയാണ് ബി.ജെ.പിയ്ക്ക് നല്‍കുക. സയീദ് ആറു വര്‍ഷം മുഖ്യമന്ത്രിസ്ഥാനം വഹിക്കുമ്പോള്‍ ബി.ജെ.പിയുടെ നിര്‍മ്മല്‍സിംഗിന് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കുമെന്നാണ് ധാരണ. 2002 ല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മൂന്നു വര്‍ഷം സര്‍ക്കാരിനെ നയിച്ചത് സയീദ് ആയിരുന്നു. ഡിസംബര്‍ അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടിയ പി.ഡി.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബി.ജെ.പിക്ക് 25 സീറ്റുംലഭിച്ചു. 87 സീറ്റുള്ള സഭയാണ് ജമ്മുകാശ്മീരിലേത്.
Discussion about this post