ഹോങ്കോംഗ്: മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് ആദ്യമായി ചൈന പരസ്യമായി അംഗീകരിച്ചു. ചൈനയുടെ ഔദ്യോഗിക ടെലിവിഷന്‍ സിസിടിവി 9 ് സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിയില്‍ ആണ് മുംബൈ ആക്രമണത്തിലം ഭീകരസംഘടനകളുടെ പങ്ക് വ്യക്തമാക്കുന്നത്. ഭീകരാക്രമണത്തില്‍ ലഷ്കര്‍ ഈ തയ്ബയുടെയും പാകിസ്ഥാനിലെ അവരെ പിന്തുണയ്ക്കുന്നവരുടെയും പങ്ക് േേഡാക്യൂമെന്ററി ഉയര്‍ത്തികാട്ടുന്നുണ്ട്. പാകിസ്ഥാന് അന്ധമായ പിന്തുണ നല്‍കുന്നത് തീവ്രവാദ സംബന്ധമായ പ്രശ്നങ്ങളില്‍ ലോകശക്തി എന്ന നിലയില്‍ രാജ്യത്തിന്റെ സല്പേരിനെ ബാധിക്കുമെന്ന് ചൈനയ്ക്ക് മനസിലായി തുടങ്ങിയിട്ടുണ്ടെന്നാണ് ഇക്കാര്യത്തില പൊതു വിലയിരുത്തല്‍
ലഷ്കര്‍, ജമാത്ത് ഉദ് ദവാ തീവ്രവാദികളായ ഹാഫിസ് അബ്ദുള്‍ റഹ്മാന് മക്കി, തല്‍ഹ സെയ്ദ് , ഹാഫിസ് അബ്ദുള്‍ റോഫ് എന്നിവരെ യു.എന്നിന്റെ ആഗോള ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ചൈന നടത്തിയ സാങ്കേതിക തടസം കാലാവധിയാകുന്നതിനു ദിവസങ്ങള്‍ക്കുമുമ്പാണ് അവരുടെ നയത്തില്‍ മാറ്റം വന്നിട്ടുള്ളത്. ഈ ഭീകരമാരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യു.എന്നിലെ എല്ലാ അംഗങ്ങളും പിന്തുണ നല്കിയപ്പോള് പാകിസ്ഥാന് അനുകൂലമായി ചൈന നിലകൊള്ളുകയായിരുന്നു. ജെയ്ഷ് ഈ മുഹമ്മദ് തലവന്‍ ഹാഫിസ് സെയിദിനെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും എതിര്‍പ്പു പ്രകടിപ്പിച്ചതിന് ആഗോള തലത്തില്‍ ചൈനയ്ക്ക് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.
2008 നവംബര്‍ 26നും 29നും ഇടയില്‍ മുംബയില്‍ നടന്ന ഭീകാരാക്രമണത്തില്‍ നൂറ്റിഅറുപത്തിനാലു പേരുടെ ജീവനെടുക്കുകയും 308 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു
Discussion about this post