വാഷിംഗ്ടണ്‍: അമേരിക്കയിലെ ഫ്ലോറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബിലെ വെടിവെപ്പിന്റെ ഉത്തരവാദിത്തം ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐ.എസ് ഏറ്റെടുത്തു. വെടിവെപ്പ് നടത്തിയ 29കാരന് ഉമര്‍ സിദ്ദീഖ് മതീന് തങ്ങളുടെ പ്രതിജ്ഞ കൈക്കൊണ്ടിട്ടുള്ള ആളാണെന്നും ഐ.എസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ഇന്നലെ ഫ്ലോറിഡയിലെ നിശാക്ലബില്‍ അതിക്രമിച്ച് കടന്നയാള്‍ നടത്തിയ വെടിവെപ്പില്‍ 50 പേര്് കൊല്ലപ്പെട്ടിരുന്നു. 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒര്‍ലാന്‍ഡോ പ്രദേശത്തെ പള്‍സ് ക്ലബില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് വെടിവെപ്പുണ്ടായത്. തോക്കും സ്ഫോടക വസ്തുക്കളുമായി ക്ലബില്‍ പ്രവേശിച്ച അക്രമി പൊടുന്നനെ വെടിയുതിര്‍ക്കുകയായിരുന്നു.
അക്രമി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post