ജലന്ധര്‍: പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഒരു മാസത്തിനകം മയക്കു മരുന്ന് മാഫിയകളെ നീക്കം ചെയ്യുമെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംസ്ഥാനത്ത് നീതിയും നിയമങ്ങളും ലംഘിക്കപ്പെടുകയാണെന്നും സംസ്ഥാന കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു അദ്ദേഹം പറഞ്ഞു.
പഞ്ചാബ് സര്‍ക്കാര്‍ സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരെ ജോലി ചെയ്യുവാന്‍ അനുവദിക്കില്ല. അവരെ കൃത്യമായി ജോലി ചെയ്യുവാന്‍ അനുവദിച്ചാല്‍ ഒറ്റ മാസം കൊണ്ട് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകും. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഇത് നടപ്പാക്കും. ‘ഉഡ്താ പഞ്ചാബ്’ എന്ന ചിത്രം ഇറങ്ങുന്നതില്‍ ഇവിടുത്തെ സര്‍ക്കാര്‍ ഇത്രയും പ്രശ്നമുണ്ടാക്കുന്നത് തന്നെ ഈ സത്യങ്ങള്‍ പുറംലോകം അറിയരുത് എന്നുള്ളതു കൊണ്ടാണ്- രാഹുല്‍ ഗാന്ധി പറഞ്ഞു.
ഈ പ്രശ്നം ഞാന്‍ ഉന്നയിക്കുമ്പോഴക്കെ ഇവിടുത്തെ സര്‍ക്കാര്‍ എന്നെ അപമാനിച്ചിരുന്നു. ഭട്ടാ പ്രസൂലിലെത്തി അവിടുത്ത കര്‍ഷകരുമായി സംസാരിച്ചപ്പോഴും അവരെന്നെ കളിയാക്കി. പക്ഷേ കര്‍ഷകര്‍ക്കറിയാം ആരാണ് അവരുടെ കൂടെ ഉള്ളതെന്നും ഇനി ഉണ്ടാവുകയെന്നുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. എന്നാല്‍,പഞ്ചാബ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ നാടകമാണിതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
അതേസമയം, പഞ്ചാബിലെ മയക്കുമരുന്ന് പ്രശ്നത്തില്‍ പ്രതിഷേധിക്കാന്‍ രാഹുല്‍ഗാന്ധിക്ക് യാതൊരു അവകാശവുമില്ലെന്ന് ആംആദ്മി നേതാവ് ഭഗ്വത് മന് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ കാലത്തും മയക്കുമരുന്ന് ഉപഭോഗത്തിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും ഭഗ്വത് കുറ്റപ്പെടുത്തി.
Discussion about this post