ഡല്‍ഹി: നിരവധി പ്രശ്നങ്ങള്‍ പാകിസ്ഥാന് അഭിമുഖീകരിക്കുന്നുണ്ടെന്നും അധികനാള്‍ ആ രാജ്യം നിലനില്‍ക്കില്ലെന്നും ആര്‍എസ്എസ്. ഇന്ത്യന്‍ പോളിസി ഫൗണ്ടേഷന് പുറത്തിറക്കുന്ന ‘പാകിസ്ഥാന് വാച്ച്’ എന്ന പ്രസിദ്ധീകരണത്തിന്റെ പ്രകാശനച്ചടങ്ങിലാണ് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
പാകിസ്ഥാന് ഒരു രാജ്യമല്ല. പക്ഷെ രാജ്യത്തിന്റെ മനസ്ഥിതി ഉണ്ട്. തങ്ങളുടെ ശത്രു ഇന്ത്യയാണെന്ന് അവര്‍ കരുതുന്നു. ഈ ചിന്താഗതിയില്‍നിന്നാണ് പാകിസ്ഥാന് നയങ്ങള്‍ക്ക് രൂപം നല്‍കുന്നത്. പാകിസ്ഥാന് സ്ഥാപനങ്ങളുണ്ടാക്കാനോ, സമ്പദ് വ്യവസ്ഥ മുന്നോട്ടു കൊണ്ടുപോകാനോ സാധിച്ചിട്ടില്ല. നിരവധി ചര്‍ച്ചകള്‍ക്കു ശേഷവും അവര്‍ക്ക് ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഒരിഞ്ച് മുന്നേറാനായിട്ടില്ലെന്നും ഹൊസബലെ പറഞ്ഞു.
അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് മന്മോഹന് വൈദ്യ, ദത്താത്രേയ ഹൊസബലെ എന്നിവര്‍ ഇന്ത്യന്‍ പോളിസി ഫൗണ്ടേഷന് ട്രസ്റ്റ് അംഗങ്ങളാണ്. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹയാണ് മാസികയുടെ ചീഫ് എഡിറ്റര്‍.
Discussion about this post