പത്തനംതിട്ട: വിവാദ ഉത്തരവുകള്‍ തോല്‍വിക്ക് കാരണമായെന്ന് പറയുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവ എങ്ങനെ വന്നുവെന്നു കൂടി വ്യക്തമാക്കണമെന്ന് മുന്‍ റെവന്യൂമന്ത്രി അടൂര്‍ പ്രകാശ്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ വിവാദ ഉത്തരവുകള്‍ക്കു പിന്നില്‍ ആരാണെന്നും ഏതു വകുപ്പാണെന്നും അന്വേഷണത്തിലൂടെ പുറത്തുവരട്ടെ. മാന്യതയുടെയും മുന്നണി മര്യാദയുടെയും പേരില്‍ മിണ്ടാതിരിക്കുകയാണ്. തന്നെ മാത്രം ബലിയാടാക്കാന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മെത്രാന് കായല്‍ അടക്കമുള്ള വിഷയങ്ങളില്‍ വിവാദ തീരുമാനങ്ങള്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. ഔട്ട് ഓഫ് അജണ്ടയായി തീരുമാനം എടുക്കേണ്ടിയിരുന്നില്ലെന്നും ചെന്നിത്തല കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി അധികാരകേന്ദ്രമാകരുതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സിപിഐഎമ്മിന്റെ കാപട്യമാണ് വെളിവാക്കുന്നതെന്ന് ചെന്നിത്തല വ്യക്തമാക്കി.
Discussion about this post