ആലപ്പുഴ: മാവേലിക്കരയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുഞ്ഞിനെ പലതവണ തറയില്‍ അടിച്ചാണ് കൊന്നതെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായി. കുഞ്ഞിന്റെ ശരീരത്തില്‍ പലയിടത്തും എല്ലുകള്‍ നുറുങ്ങുകയും പലയിടത്തും രക്തം കെട്ടിക്കിടക്കുകയും ചെയ്തിട്ടുണ്ട്.
കുഞ്ഞിനെ തറയിലടിച്ചാണ് കൊലപ്പെടുത്തിയതെന്ന് അമ്മ കുറ്റസമ്മതം നടത്തിതായി പൊലീസ് അറിയിച്ചു. മുമ്പു ഇവര്‍ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തഴക്കര അറനൂറ്റിമംഗലം സ്വദേശിനി ബുധനാഴ്ച രാവിലെയാണ് വീട്ടില്‍ പ്രസവിച്ചത്. ഇവര്‍ക്ക് അഞ്ചും നാലും വയസ്സുള്ള മറ്റു രണ്ടു കുട്ടികളുണ്ട്. ബന്ധുക്കളാരും സഹായത്തിനില്ലാത്ത ഇവര്‍ കുട്ടികളോടൊപ്പം സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴാണ് യുവതി പ്രസവിച്ചതും നവജാത ശിശു മരിച്ചതും അറിയുന്നത്. തുടര്‍ന്ന് മാവേലിക്കര പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
Discussion about this post