കൊല്ലം: കൊല്ലം വാളകത്ത് ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ അദ്ധ്യാപകന് കൃഷ്ണകുമാര്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. സസ്പെന്ഷന് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കൃഷ്ണകുമാര്‍ വാളകം ആര്‍വിവി സ്കൂളില്‍ വീണ്ടും ജോലിക്കെത്തിയത്്. സസ്പെന്‍ഷനിലായിരുന്ന 15 ദിവസവും സര്‍വീസ് കാലയളവായി പരിഗണിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ നിര്‍ദ്ദേശിച്ചു. കൃഷ്ണകുമാറിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കാണിച്ചു സ്കൂള്‍ മാനേജര്‍ ആര്. ബാലകൃഷ്ണപിള്ളയാണ് സസ്പെന്‍ഡ് ചെയ്തത്. ക്രിമിനല്‍ കേസുള്ള അദ്ധ്യാപകന മാറ്റിനിര്‍ത്താം എന്ന അധികാരമുപയോഗിച്ചു ഈ മാസം രണ്ടിനായിരുന്നു സസ്പെന്ഷന്.
അദ്ധ്യാപകനെ കമ്പിപ്പാര കൊണ്ട് ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ച സംഭവം വലിയ വിവാദമായിരുന്നു. സ്കൂളുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്.ബാലകൃഷ്ണ പിള്ള അടക്കം ആരോപണവിധേയരാണ്.
Discussion about this post