തിരുവനന്തപുരം: കണ്ണൂരില്‍ ജാതിപ്പേര് വിളിച്ചത് ചോദ്യം ചെയ്ത ഐഎന്‍ടിയുസി നേതാവിന്റെ പെണ്മക്കളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച സംഭവം കാട്ടുനീതിയെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. ദളിത് പെണ്‍കുട്ടികള്‍ സിപിഎം പ്രവര്‍ത്തകനെ മര്‍ദിച്ചുവെന്ന വാര്‍ത്ത വിശ്വസനീയമല്ല.
ഒന്നരവയസുള്ള കുട്ടിയും വനിതാ ജയിലില്‍ കഴിയുകയാണ്. ഐഎന്‍ടിയുസി നേതാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ മത്സരിച്ചതിലുള്ള വിരോധത്തിന്റെ പേരിലാണ് അദ്ദേഹത്തിന്റെ പെണ്മക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചത്. അസഹിഷ്ണുതയ്ക്ക് ഉദാഹരണമാണ് ഈ പ്രവര്‍ത്തിയെന്നും ഇത് കേരളത്തിന് നാണക്കേടാണെന്നും വി.എം.സുധീരന് പറഞ്ഞു.
Discussion about this post