കാസര്‍കോഡ്: ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎമ്മും മുസ്ലിം ലീഗും ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്. ഷിബിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം ഫേസ് ബുക്കിലിട്ട കുറിപ്പിലാണ് സുരേന്ദ്രന്റെ ആരോപണം.
കേസന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഉദാസീന നിലപാടായിരുന്നുവെന്നും സിപിഎമ്മിന്റെ അഭിഭാഷകന് സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്നിട്ടും കേസില്‍ ശക്തമായി ഇടപെട്ടില്ലെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
മുസ്ലീം ലീഗിന്റെ ഒരു പ്രമുഖ നേതാവും സിപിഎമ്മിന്റെ ഒരു ഉന്നതനും തമ്മില്‍ ഇത് സംബന്ധിച്ച് ദുബായിയില്‍ ചര്‍ച്ചയും നടന്നിരുന്നു അതിന് ശേഷമാണ് നഷ്ടപരിഹാര പാക്കേജ് എല്ലാം നടപ്പിലായതെന്നും സുരേന്ദ്രന് പറഞ്ഞു
2015 ജനുവരി 22 ന് ആയിരുന്നു ഷിബിന്‍ കൊല്ലപ്പെട്ടത്.കേസിലെ 17 പ്രതികളെയും കഴിഞ്ഞദിവസം വിചാരണക്കോടതി വെറുതെ വിട്ടിരുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
[fb_pe url=”https://www.facebook.com/KSurendranOfficial/?fref=ts” bottom=”30″]
Discussion about this post