ജംഗ്മതി സ്വാംഗാന് രാജിവെച്ച സംഭവത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് അഡ്വക്കറ്റ് എ ജയശങ്കഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹരിയാനയിലായത് അവരുടെ ഭാഗ്യം, കണ്ണൂരോ, ഒഞ്ചിയത്തോ ആയിരുന്നെങ്കില്‍ 51 വെട്ടി കൊന്നേനെ എന്നാണ് ജയശങ്കറിന്റെ വാക്കുകള്‍.തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ജയശങ്കറിന്റെ രൂക്ഷമായ വിമര്‍ശനം.
‘ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടില്ല, ധാരണപോലും ഉണ്ടായില്ല. വെറും അടവുനയമേ ഉണ്ടായുള്ളു. അതിനിത്ര ക്ഷോഭിക്കേണ്ട കാര്യമില്ല.
കരച്ചില് കടുത്ത ബൂര്‍ഷ്വാ ദൌര്‍ബല്യമാണ്, പാര്‍ലമെന്ററി അവസരവാദമാണ് എല്ലാത്തിനുമുപരി അച്ചടക്കലംഘനവുമാണ്.–ജയശങ്കര്‍ കളിയാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ചിരിക്കാം, അട്ടഹസിക്കാം, അലറി വിളിക്കാം പക്ഷെ കരയാന്‍ പാടില്ല. കരയാനും പിഴിയാനും ഇത് കോണ്‍ഗ്രസ് അല്ല, ബി.ജെ.പി.യുമല്ല. പത്തരമാറ്റ് വിപ്ലവ പ്രസ്ഥാനമാണ്.
ഈ പാര്‍ട്ടിക്ക് പല തെറ്റുകളും പറ്റിയിട്ടുണ്ട്. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റു കൊടുത്തിട്ടുണ്ട്, പാക്കിസ്ഥാന് വാദത്തെ പിന്തുണച്ചിട്ടുണ്ട്, ഇന്ത്യക്ക് കിട്ടിയ സ്വാതന്ത്ര്യം സ്വാതന്ത്ര്യമല്ല എന്ന് സിദ്ധാന്തമുണ്ടാക്കിയിട്ടുണ്ട്, ജനസംഘം ഉള്‍പ്പെട്ട ജനതാ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയിട്ടുണ്ട്. അങ്ങനെ പലതും. അപ്പോഴൊന്നും ആരും കരഞ്ഞിട്ടില്ല മൂക്കു പിഴിഞ്ഞിട്ടുമില്ല.
ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടില്ല, ധാരണപോലും ഉണ്ടായില്ല. വെറും അടവുനയമേ ഉണ്ടായുള്ളു. അതിനിത്ര ക്ഷോഭിക്കേണ്ട കാര്യമില്ല.
കരച്ചില് കടുത്ത ബൂര്‍ഷ്വാ ദൌര്‍ബല്യമാണ്, പാര്‍ലമെന്ററി അവസരവാദമാണ് എല്ലാത്തിനുമുപരി അച്ചടക്കലംഘനവുമാണ്.
ജഗ്മതി സാംഗ്വാനെ പോലെയുള്ള കുലംകുത്തികള്‍ക്ക് ഈ പാര്‍ട്ടിയില്‍ ഇനി സ്ഥാനമില്ല. ഹരിയാനയിലായത് അവരുടെ ഭാഗ്യം, ഒഞ്ചിയത്തോ കണ്ണൂരോ ആയിരുന്നെങ്കില്‍ 51 വെട്ടുവെട്ടി കൊന്നേനെ.
[fb_pe url=”https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/884450595018001/?type=3&theater” bottom=”30″]
Discussion about this post