ഹൂസ്റ്റണ്‍: കോപ അമേരിക്ക ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ അമേരിക്കയെ തോല്പിച്ച് അര്‍ജന്റീന ഫൈനലില്‍. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ആതിഥേയരെ പരാജയത്തിലേക്ക് തള്ളിയിട്ടത്.
ലയണല്‍ മെസിയുടെ റെക്കോര്‍ഡ് ഗോള്‍ നേട്ടമാണ് അര്‍ജന്റീന മുന്നേറ്റത്തിന്റെ ഹൈലൈറ്റ്. അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് സൂപ്പര്‍ താരം ലയണല്‍ മെസി സ്വന്തമാക്കിയത്. ഗബ്രിേയല്‍ ബാസ്റ്റിറ്റൂട്ടയുടെ റെക്കോര്‍ഡ് മെസ്സി മറികടന്നു.
Discussion about this post