ഡല്‍ഹി: .എസ്.ടി. ബില്ലുമായിബന്ധപ്പെട്ട് കേരള മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടേയും നിലപാടുകള്‍ തള്ളി സിപിഎം കേന്ദ്ര കമ്മറ്റി.
കേന്ദ്രകമ്മിറ്റിക്കുശേഷം പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ ജി.എസ്.ടി.യില്‍ സമവായമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു. പ്രധാനമന്ത്രി സംസ്ഥാന ധനമന്ത്രിമാരുടെ യോഗം വിളിച്ചുകൂട്ടി സമവായമുണ്ടാക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
പാര്‍ട്ടിയുടെ പ്രഖ്യാപിതനയത്തിനു വിരുദ്ധമായ നിലപാട് സ്വീകരിച്ച കേരളസര്‍ക്കാറിനെതിരെ സി.പി.എം. കേന്ദ്രകമ്മിറ്റി. രാജ്യസഭയില്‍ ഉടക്കിക്കിടക്കുന്ന ജി.എസ്.ടി. ബില്ലിനെ എതിര്‍ക്കാന്‍ ഒരുകാരണവും കാണുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്കും സംസ്ഥാനം ജി.എസ്.ടി.ക്കനുകൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ നടത്തിയ ഈ അഭിപ്രായപ്രകടനങ്ങള്‍ വിവാദമായതോടെയാണ് കേന്ദ്രകമ്മിറ്റി ഈ വിഷയം ചര്‍ച്ചചെയ്തത്. നേരത്തേ ജി.എസ്.ടി. പരിഗണിച്ച പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിയില്‍ കെ.എന്‍. ബാലഗോപാല്‍ എം.പി. ഭേദഗതി നിര്‍ദേശിച്ചിരുന്നു. ഐസക്കിന്റെ പ്രസ്താവന വിവാദം സൃഷ്ടിച്ചതിനാലാണ് കേന്ദ്രകമ്മിറ്റി ഇടപെട്ട് നിലപാടില്‍ വ്യക്തതവരുത്തുന്നതെന്ന് ഒരു പി.ബി. അംഗം വിശദീകരിച്ചു.
കേന്ദ്ര കമ്മറ്റി ജിഎസ്ടിയില്‍ കാണുന്ന ആശങ്കകള്‍ പക്ഷേ തോമസ് ഐസക് തന്റെ വാദങ്ങളില്‍ ഖണ്ഡിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം എടുക്കുന്ന തീരുമാനം തിരിച്ചടിയാവാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
സിപിഎം മുന്നോട്ട് വെക്കുന്ന ആശങ്കകളില്‍ ഒന്ന് ചില വ്യവസ്ഥകള്‍ രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ ബാധിക്കുമെന്നാണ്. വിഭവസമാഹരണത്തിന് സംസ്ഥാനങ്ങള്‍ക്ക് കുറച്ചെങ്കിലുമുള്ള അവകാശംകൂടി ജി.എസ്.ടി. വരുന്നതോടെ ഇല്ലാതാവുമെന്നും, ജനജീവിതം മെച്ചപ്പെടുത്താനുള്ള ക്ഷേമപദ്ധതികള്‍ക്കും ദേശീയദുരന്തങ്ങളുണ്ടാവുമ്പോഴും സഹായധനത്തിന് കേന്ദ്രസര്‍ക്കാറിനെ ആശ്രയിക്കേണ്ടിവരുമെന്നും സിപിഎം പറയുന്നു. ഇതിന് പരിഹരെന്നോണം ജി.എസ്.ടി. നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ വരുമാനം കുറഞ്ഞാലുള്ള നഷ്ടപരിഹാരപ്രശ്‌നം പരിഹരിക്കപ്പെടണമെന്ന നിര്‍ദ്ദേശവും അവര്‍ക്കുണ്ട്.
അതേസമയം ഇതിനെയെല്ലാം അപ്രസക്തമാക്കുന്നതാണ് കേരള ധനമന്ത്രി തോമസ് ഐസക് മുന്നോട്ട് വെക്കുന്ന വാദങ്ങള്‍.
കേരളംപോലെയുള്ള ഉപഭോക്തൃസംസ്ഥാനങ്ങള്‍ക്ക് ഗുണകരമാണ് ജി.എസ്.ടി.യെന്ന് തോമസ് ഐസക് വിലയിരുത്തിയിരുന്നു. സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്നതിലാണ് സി.പി.എം. എതിര്‍പ്പ്. മൂല്യവര്‍ധിതനികുതി വന്നപ്പോള്‍ത്തന്നെ അതില്ലാതായി. *ംസ്ഥാനം വിമതരായിട്ടു കാര്യമില്ല. ഉയര്‍ന്ന നിരക്കീടാക്കിയാല്‍ ജനങ്ങള്‍ അതിര്‍ത്തിക്കപ്പുറം പോയി സാധനങ്ങള്‍ വാങ്ങിവരും. നമുക്ക് പ്രവേശനനികുതി ഈടാക്കാനാവില്ല. ഇതിനോടകം സംസ്ഥാനത്തിന്റെ അവകാശം ഇല്ലാതായിക്കഴിഞ്ഞു. ഇപ്പോഴുള്ളതു നോക്കി നല്ലതുചെയ്യുന്നതാണ് ഇനി ഉചിതം. ജി.എസ്.ടി.യില്‍ സേവനനികുതി ലഭിക്കുന്നുണ്ടെന്നും ഐസക് ചൂണ്ടിക്കാട്ടുന്നു.
ജിഎസ്ടിയെ സെദ്ധാന്തികമായി എതിര്‍ക്കാമെങ്കിലും പ്രായോഗികമായി വേണ്ടെന്നു പറയുന്നത് വിഡ്ഢിത്തമാകുമെന്നാണ് ഇടതുപക്ഷ സാമ്പത്തീക വിദഗ്ധരുടെയും മുന്നറിയിപ്പ്. ഇത് അവഗണിക്കുന്ന രാഷ്ട്രീയമായും പിന്നീട് തിരിച്ചടിയാകും.
Discussion about this post