തിരുവനന്തപുരം: റെയില്‍വേ ബജറ്റ് നിരാശാജനകമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതീക്ഷിച്ചതു പോലെയുളള യാതൊരു സഹായവും കേരളത്തിന് ലഭിച്ചില്ല.റെയില്‍വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശപ്പെടേണ്ടി വന്നു. നീതി ലഭിച്ചതു മധ്യകേരളത്തിലെ പാതയിരട്ടിപ്പിക്കലില്‍ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഞ്ചിക്കോട് ഫാക്ടറിക്കും പ്രതീക്ഷിച്ച തുക ലഭിച്ചില്ല. കേരളം ആവശ്യപ്പെട്ട സബര്‍ബന്‍ റെയില്‍വേയും ലഭിച്ചിട്ടില്ല. മുന്‍ ബജറ്റുകളും പരിശോധിക്കുമ്പോള്‍ ഈ ബജറ്റ് പിന്നോട്ട് പോയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Discussion about this post