ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജി പ്രഖ്യാപിച്ചു. യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടണ്‍ പുറത്തുപോകണമെന്ന ജനഹിതഫലത്തിനു പിന്നാലെയാണ് പ്രഖ്യാപനം. അടുത്ത മൂന്നു മാസം കൂടി കാമറൂണ്‍ അധികാരത്തില്‍ തുടരും. ഒക്ടോബറില്‍ നടക്കുന്ന കണ്‍സര്‍വേറ്റിവ് പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കും.
തന്റെ അഭിപ്രായത്തില്‍ നിന്നു വിഭിന്നമായി ജനവിധിയുണ്ടായ സാഹചര്യത്തില്‍ കപ്പലിന്റെ അമരക്കാരനായി നില്‍ക്കുന്നത് ഒട്ടും ഉചിതമല്ലെന്ന് കാമറൂണ്‍ പറഞ്ഞു. പുതിയ നേതാവിനെയാണ് രാജ്യത്തിന് ആവശ്യം. ബ്രിട്ടനെ താന്‍ സ്‌നേഹിക്കുന്നുവെന്നും രാജ്യത്തെ സേവിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ബ്രിട്ടിഷ് ജനഹിതം പ്രാവര്‍ത്തികമാക്കേണ്ട നിര്‍ദേശമാണ്. ജനവിധിയെ നിസാരമായി തള്ളിക്കളയാനാവില്ല. ഹിതപരിശോധനാഫലത്തെക്കുറിച്ച് ഒരു സംശയവുമില്ലെന്നും കാമറൂണ്‍ പറഞ്ഞു.
Discussion about this post