തിരുവനന്തപുരം: ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്റെ വിമര്‍ശനം. നിശ്ചയത്തിന് പോയത് ശരിയായില്ലെന്ന് വി.എം.സുധീരന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മകനുമായുള്ള വിവാഹ നിശ്ചയമായിരുന്നു വ്യാഴാഴ്ച നടന്നത്.
നേതാക്കള്‍ കുറച്ചുകൂടി ഔചത്യബോധം കാണിക്കണം. ജനങ്ങളില്‍ ഇത് തെറ്റായ സന്ദേശം നല്‍കും. കഴിഞ്ഞ സര്‍ക്കാരിന് ഏറ്റവും അധികം തലവേദന സൃഷ്ടിച്ച ആളാണ് ബിജു രമേശ് എന്ന് ഇരുവരും മറക്കരുതെന്നും വി.എം.സുധീരന്‍ പറഞ്ഞു.
Discussion about this post