ശ്രീനഗര്‍: 2002നു ശേഷം ഇന്ത്യ പാക് അതിര്‍ത്തിയില്‍ 11,270 വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി രേഖകള്‍. 313 പേര് വെടിവെപ്പിലും മറ്റുമായി കൊല്ലപ്പെട്ടു. ഇതില്‍ 144 സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. 2002 ജനുവരി ഒന്ന് മുതല്‍ 2015 ഡിസംബര്‍ 31 വരെയുള്ള കണക്കാണിത്.
2002ലാണ് പാകിസ്ഥാനില്‍ നിന്നും ഏറ്റവും കൂടുതല്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 8349 സംഭവങ്ങള്‍ ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2003ല്‍ 2045 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
2003ലാണ് ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നത്. അതിന് ശേഷം 2004, 2005, 2007 വര്‍ഷങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായുള്ള ഒരു സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. കാശ്മീര്‍ നിയമസഭയിലെ ഒരു ചോദ്യത്തിന് ഉത്തരമായാണ് മുഖ്യമന്ത്രി എഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ട് സഭയില്‍ വച്ചത്.
Discussion about this post