പമ്പുകളില്‍ നിന്ന് ഇരുചക്ര വാഹനങ്ങള്‍ക്ക് ഹെല്‍മറ്റില്ലാതെ പെട്രോള്‍ നല്‍കരുതെന്ന ഉത്തരവിനെതിരെ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്. മന്ത്രിസഭയോ സര്‍ക്കാരോ അറിയാതെ ഗതാഗത കമ്മീഷണര്‍ ഇത്തരമൊരു ഉത്തരവിറക്കിയതില്‍ കമ്മീഷണര്‍ ടോമിന് ജെ തച്ചങ്കരിയില്‍ നിന്ന് മന്ത്രി വിശദീകരണം തേടി.
ഉത്തരവിനിടയാക്കിയ സാഹചര്യം വിശദീകരിക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. താനറിയാതെ ആണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. ജനങ്ങളെ ബാധിക്കുന്ന ഗൗരവമുള്ള വിഷയമായിട്ടും ഉദ്യോഗസ്ഥന് സര്‍ക്കാരിന്റെ അനുമതി തേടാത്തതില്‍ നേരത്തെ തന്നെ അതൃപ്തി ഉയര്‍ന്നിരുന്നു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ നേരത്തെ തന്നെ വിശദീകരിച്ചിരുന്നു.
Discussion about this post