ഡല്‍ഹി: ഡല്‍ഹി മയൂര്‍ വിഹാറിലെ സണ്‍ഷൈന്‍ വര്‍ഷം അപ്പാര്‍ട്ട്മെന്റ് ഇനിയും നടുക്കത്തില്‍ നിന്ന് ഉണര്‍ന്നിട്ടില്ല. രജതിന്റെ വേര്‍പാടിനോട് വീട്ടിലാരും പൊരുത്തപ്പെട്ടിട്ടില്ല. രജതിനെ കുറിച്ച് പറയാനുള്ള ശക്തി ഇനിയും ആ കുടുംബത്തിനൊ, അയല്‍വാസികള്‍ക്കോ ആയിട്ടില്ല. ‘ഞങ്ങള്‍ക്ക് ഇപ്പോഴും കൃത്യമായി എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. അതിനെ കുറിച്ച് ഓര്‍ക്കാന്‍ പോലും ശക്തിയില്ല.’രജതിന്റെ സഹോദരന് രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. രജതിന്റെ വേര്‍പാടിന്റെ ഷോക്കില്‍ നിന്ന രജതിന്റെ അമ്മ ഇനിയും മോചിതയായിട്ടില്ല. ബന്ധുക്കളെയോ അയല്‍വാസികളെയോ കാണാന്‍ പോലും സമ്മതിക്കാതെ മുറിക്കുള്ളില്‍ അടച്ചിട്ട് ഇരിപ്പാണ് അമ്മ.
രജതിനെ കുറിച്ച് പറയാന്‍ എല്ലാവര്ക്കും ഒരുപാട് നല്ല ഓര്‍മ്മകള്‍. ഒരു ബഹിരാകാശ ശാസ്ത്രജ്ഞനാകാനായിരുന്നു അവന്റെ ആഗ്രഹം.ശാസ്ത്ര വിഷയങ്ങളില്‍ നല്ല താത്പര്യം കാണിച്ചിരുന്നു.ഈയിടെ ഒമ്പതാം ക്ലാസ്സിലെ ശാസ്ത്രടീമില് തിരഞ്ഞെടുക്കുക കൂടി ചെയ്തതോടെ ഏറെ സന്തോഷത്തിലായിരുന്ന അവന്. രജത് ഒരു നല്ല ഫുട്ബോള്‍ കളിക്കാരന് കൂടിയായിരുന്നുവെന്ന് രജതിന്റെ അമ്മാവന് പറയുന്നു. എല്ലാവരോടും സൗഹൃദ് ഭാവത്തോടെ പെരുമാറുന്ന ശിലം. എല്ലാ കാര്യങ്ങളിലും സജീവമായിരുന്നു രജത്.
രജതിന്റെ കുടുംബം കഴിഞ്ഞ രണ്ടു വര്‍ഷമായി മയൂര്‍ വിഹാറിലെ ഈ അപ്പാര്‍ട്ടുമെന്റിലാണ് താമസം. രജതിന്റെ മരണവും മറ്റ് കുട്ടികള്‍ക്ക് നേരെ ഉണ്ടായ ആക്രമണവും മയൂര്‍ വിഹാറിനെ മാത്രമല്ല, ഡല്‍ഹിയിലെ മറ്റ് മലയാളി കുടുംബങ്ങളെയും ആശങ്കയിലാക്കിയിട്ടുണ്ട്. പോലിസ് അന്വേഷണത്തില്‍ പുലര്‍ത്തുന്ന അനാസ്ഥയ്ക്കെതിരെ എല്ലാവരും പൊട്ടിത്തെറിക്കുന്നു. പ്രതികളെ അറസ്റ്റ് ചെയ്തുവെങ്കിലും അതില്‍ ആര്‍ക്കും സന്തോഷമില്ല. പ്രതികള്‍ക്ക് തക്കതായ സിക്ഷ വാങ്ങിച്ചു നല്കാന് പോലിസ് മെനക്കെടില്ല എന്നാണ് അവരുടെ ഭയം.
കൃത്യാമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉറപ്പ് നല്‍കിയിരുന്നു.
Discussion about this post