മുംബൈ: കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ കണക്കില്‍പെടാത്ത 43,000 കോടി രൂപ പുറത്തുകൊണ്ടുവന്നതായി കേന്ദ്ര റവന്യൂ സെക്രട്ടറി ഹാസ്മുഖ് ആധിയ അറിയിച്ചു. വകുപ്പുതലത്തില്‍ നടത്തിയ പരിശോധനയില്‍ 21,000 കോടി രൂപയും വിവിധ സര്‍വേകളില്‍ 22,000 കോടിയും പിടിച്ചെടുത്തു.പിടിച്ചെടുത്ത പണത്തിന്റെ നികുതി നിര്‍ണയക്കുന്ന തിരക്കിലാണ് അധികൃതര്‍.
ഇന്ത്യക്കാരുടെ വിദേശ അക്കൗണ്ടുകളില്‍ നിന്ന് ഇതുവരെ 13,000 കോടിയുടെ കള്ളപ്പണനിക്ഷേപം കണ്ടെത്തി. ഈ തുകയ്ക്ക് 120 ശതമാനം ടാക്‌സ് ചുമത്തിയതായും റവന്യൂ സെക്രട്ടറി അറിയിച്ചു.വരുമാനം വെളിപ്പെടുത്തി നികുതി അടയ്ക്കാനുള്ള സമയപരിധി സെപ്തംബര്‍ 30ല്‍ നിന്ന് നീട്ടില്ലെന്നും ആധിയ അറിയിച്ചു
5.4 കോടി നികുതി ദായകരില്‍ ഒന്നര ലക്ഷം പേര്‍ 50 ലക്ഷം മേല്‍ വാര്‍ഷിക വരുമാനം ഉള്ളവരാണ്. 1.8 കോടി ടി.ഡി.എസ് നികുതിദായകരാണ്. പുതുതായി 1.3 കോടി പേര്‍ നികുതി ദായകരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതുവഴി 10,000 കോടിയുടെ അധികവരുമാനം രണ്ടു വര്‍ഷത്തിനുള്ളില്‍ ലഭിക്കുന്നുണ്ടെന്നും റവന്യൂ സെക്രട്ടറി അറിയിച്ചു.
Discussion about this post