ബംഗളൂരു:അബ്ദുള്‍ നാസര്‍ മദനിക്ക് വിമാനത്തില്‍ യാത്ര ചെയ്യാനുള്ള അനുമതി വിമാനാധികൃതര്‍ നല്‍കാത്തതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ മദനി ഇന്ന് രാത്രി 8.20-ന് കേരളത്തിലെത്തും. വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വേണമെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മോദിയുടെ യാത്ര മുടങ്ങിയത്.
ഇന്ന് ഉച്ചയ്ക്ക്12.45നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശേരിയില്‍ മദനി എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വിചാരണത്തടവുകാരനായതിനാല്‍ കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ അനുമതി വിമാനയാത്രയ്ക്ക് വേണമായിരുന്നു. ഇത് ലഭിക്കാത്തതിനാല്‍ മദനിയുടെ യാത്ര തടസപ്പെട്ടു.
രോഗിയായ മാതാവിനെ കാണുന്നതിനായി എട്ടു ദിവസത്തേക്ക് നാട്ടിലേക്ക് പോകാന്‍ ബംഗളൂരുവിലെ വിചാരണകോടതിയാണ് മദനിക്ക് അനുമതി നല്‍കിയത്. സുപ്രീംകോടതി അനുമതിനല്‍കിയ സാഹചര്യത്തില്‍, ഇതുമായി ബന്ധപ്പെട്ട അപേക്ഷ ശനിയാഴ്ച രാവിലെ എന്‍.ഐ.എ പ്രത്യേക വിചാരണ കോടതിയില്‍ നല്‍കുകയായിരുന്നു. ഇതോടൊപ്പം യാത്രാവിവരങ്ങളും ഉമ്മയുടെ രോഗവിവരങ്ങളുമടങ്ങിയ രേഖകളും മഅ്ദനിയുടെ അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്നാണ് നാട്ടിലേക്ക് പോകാന്‍ വിചാരണകോടതി അനുമതിനല്‍കിയത്.
കര്‍ണാടക പൊലീസിന്റെ കാവലോടുകൂടിയാണ് മദനി കേരളത്തിലത്തെുക. നാട്ടിലുള്ള സമയത്ത് മദനിക്ക് ചികിത്സ തുടരാനാകും. എന്നാല്‍, കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിന് മദനിക്ക് വിലക്കുണ്ട്.
Discussion about this post