ലണ്ടന്‍: ബ്രിട്ടന്റെ ആന്‍ഡി മുറെ വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഓസ്‌ട്രേലിയയുടെ നിക് കൈര്‍ജിയോസിനെ തോല്‍പ്പിച്ചാണ് മുറെ ക്വാര്‍ട്ടറില്‍ ഇടംനേടിയത്. സ്‌കോര്‍: 7-5, 6-1, 6-4.
2013-ല്‍ വിംബിള്‍ഡണ്‍ സിംഗിള്‍സ് ചാമ്പ്യനായ മുറെ ഇത്തവണയും വിജയ പ്രതീക്ഷയിലാണ്. സ്വിസ് താരം റോജര്‍ ഫെഡറര്‍, വനിതാ വിഭാഗത്തില്‍ സെറീന വില്യംസ്, സിമോണ ഹാലെപ് എന്നിവരും നേരത്തെ ക്വാര്‍ട്ടറിലെത്തിയിരുന്നു.
Discussion about this post