ബംഗളൂരു: കല്‍ബുറഗി അല്‍ ഖമര്‍ നഴ്‌സിങ് കോളജില്‍ മലയാളി പെണ്‍കുട്ടി റാഗിങ്ങിനിരയായ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്. കല്‍ബുറഗി സെക്കന്‍ഡ്്‌സ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേസില്‍ അറസ്റ്റിലായ ഇടുക്കി സ്വദേശികളായ ആതിര, കൃഷ്ണപ്രിയ, കൊല്ലം സ്വദേശി ലക്ഷ്മി എന്നിവര്‍ കഴിഞ്ഞ 24 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവരുടെ റിമാന്‍ഡ് കാലാവധി എട്ടിന് അവസാനിക്കാനിരിക്കെയാണ് ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയുന്നത്. പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.
Discussion about this post