ഡല്‍ഹി: സ്മൃതി ഇറാനിയെ മാനവശേഷി മന്ത്രിസ്ഥാനത്തുനിന്നും നീക്കിയത് യുപിയിലെ തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുള്ള പ്രധാനമന്ത്രി മോദിയുടെ തന്ത്രമെന്നു സൂചന. യുപിയില്‍ പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കി നേട്ടം കൊയ്യാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന് പകരമായി സ്മൃതി ഇറാനിയെ രംഗത്തിറക്കുകയാണ് മോദി തന്ത്രമെന്ന് വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി മല്‍സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് മോദി മുന്‍കൈയെടുത്താണ് സ്മൃതിയെ മാനവശേഷി വികസന മന്ത്രിയായി നിയമിച്ചത്. കേന്ദ്രമന്ത്രിസഭയിലെ നരേന്ദ്ര മോദിയുടെ വിശ്വസ്തയായിട്ടാണ് സ്മൃതി അറിയപ്പെട്ടിരുന്നത്.
Extended best wishes to @PrakashJavdekar ji who assured that he will build upon the initiatives undertaken by @HRDMinistry in last 2 years.
— Smriti Z Irani (Modi Ka Parivar) (@smritiirani) July 6, 2016
കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ ഏറ്റവും ശ്രദ്ധേയമായ മാറ്റമായിരുന്നു സ്മൃതി ഇറാനിയുടേത്. മാനവശേഷി വികസന മന്ത്രിയായിരുന്ന സ്മൃതി ഇറാനിയെ ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിലേക്കാണ് മാറ്റിയത്. രാജ്യത്തെ പ്രധാന തൊഴില്‍ മേഖലയായ ടെക്സറ്റൈല്‍ രംഗത്ത് സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ മുന്നോടിയായാണ് സ്മൃതി ഇറാനിയുടെ നിയമനം എന്നാണ് ബിജെപിയുടെ വിലിരുത്തല്‍. നേരത്തെയും യുപിയില്‍ സ്മൃതി ഇറാനി തെരഞ്ഞെടുപ്പിനെ നയിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രചരണ നേതൃത്വത്തില്‍ പ്രിയങ്ക എത്തിന്നുവെങ്കില് സ്മൃതിയുടെ സാധ്യത വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, വരുണ്‍ ഗാന്ധി എന്നിവരുടെ പേരുകളും ഈ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
Discussion about this post