ഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ എഎപി എംഎല്‍എ അറസ്റ്റില്‍. ദിയോലിയില്‍ നിന്നുള്ള എംഎല്‍എ ആയ പ്രകാശ് ജര്വാലിനെയാണ് ഇന്നലെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതിനു മുന്‍പും ഡല്‍ഹിയിലൊരു ജൂനിയര്‍ എഞ്ചിനീയറെ മര്‍ദ്ദിച്ചതു സംബന്ധിച്ച പരാതി പ്രകാശിനെതിരെ നിലനില്‍ക്കെയാണ് വീണ്ടും എഎപി ജനപ്രതിനിധിക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
അടുത്ത കാലങ്ങളായി എഎപി നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെല്ലാം സംസ്ഥാന തലത്തില്‍ എഎപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് എഎപി നേതാവ് ആശിഷ് ഖേതനെതിരെ വിവാദങ്ങള്‍ ഉയര്‍ന്നതും അഴിമതി ആരോപണത്തെ തുടര്‍ന്ന് ദില്ലി മുഖ്യമന്ത്രി കേജ്രിവാളിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തതും ഖുറാനെ അധിക്ഷേപിച്ച കേസില്‍ നരേഷ് യാദവിനെതിരെ ഫയല്‍ ചെയ്ത എഫ്ഐആറും പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.
Discussion about this post