തിരാപ് : അരുണാചലിലെ തിരാപ് ജില്ലയില്‍ അസം റൈഫിള്‍ ഫോഴ്സും നാഗാ തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാഗാ തീവ്രവാദി ഗ്രൂപ്പിന്റെ നാല് തീവ്രവാദികളെ കൊലപ്പെടുത്തിയെന്ന് അസം റൈഫിള്‍ ഫോഴ്സ്. നാഗാ തീവ്രവാദി ഗ്രൂപ്പായ നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലിമില് പെടുന്ന തീവ്രവാദികളെയാണ് ഇന്നലെ അസം റൈഫിള്‍ ഫോഴ്സ് വെടിവെച്ച് കൊലപ്പെടുത്തിയത്.
തിരാപ് ജില്ലാ ഹെഡ്കോര്‍ട്ടേഴ്സ് സ്ഥിതി ചെയ്യുന്ന കോന്സയില് നിന്ന് 7കിലോ മീറ്റര്‍ അകലെയുള്ള കേത്തി ഗ്രാമത്തിലാണ് തീവ്രവാദികളും അസം റൈഫിള്‍ ഫോഴ്സും ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ട നാല് പേരും കവര്‍ച്ച, ആയുധ ഇടപാട്, ലഹരി മരുന്ന് വില്‍പ്പന എന്നിവയില്‍ ഉള്‍പ്പെട്ടവരാണ്. ജാനോ തേക്ക്വ, ലോന്പോ പങ്ക്സ, ടോങ്ക്ബായ്, മണ്കു വന്ങ്സ എന്നിവരാണ് കൊല്ലപ്പെട്ട തീവ്രവാദികള്‍.
രണ്ട് എ.കെ 47 തോക്കുകളം പിസ്റ്റലുകളും തീവ്രവാദികളില്‍ നിന്നും കണ്ടെടുത്തു.
Discussion about this post