ശ്രീനഗര്‍: ജമ്മു – കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ജമ്മുവിലെ ആര്.എസ് പുര സെക്ടറിലുള്ള അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ വ്യാഴാഴ്ച രാത്രിയോടു കൂടിയാണ് ആക്രമണമുണ്ടായത്..
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അതേസമയം മൂന്ന് റൗണ്ട് വെടിവച്ച പാക് സൈന്യത്തിനു നേരെ ഇന്ത്യ പ്രത്യാക്രമണം നടത്തിയില്ലെന്ന് ബിഎസ്എഫ് അറിയിച്ചു. പാകിസ്ഥാനിലെ താത്തിയില്‍ നിന്നാണ് വെടിവയ്പ്പുണ്ടായത്. ഇരുട്ടിന്റെ മറവില്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറ്റം നടത്താനുള്ള ശ്രമമായിരിക്കാം വെടിവയ്പ്പെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.
Discussion about this post