കൊച്ചി : കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്നും കൊക്കെയ്നുമായി പിടികൂടിയ കേസിലെ പ്രതികളായ യുവനടന് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള മൂന്ന് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഷൈന്‍ ടോം ചാക്കോ, മോഡലായ രേഷ്മാ രംഗസ്വാമി, സഹസംവിധായിക ബ്ലെസി എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.
ഇതിഹാസയിലൂടെ സിനിമാരംഗത്തെത്തിയ ഷൈന്‍ ടോം ചാക്കോയെയും നാലു യുവതികളെയും കഴിഞ്ഞ മാസമാണ് പത്ത് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് പോലീസ് പിടികൂടിയത്. തൃശൂരിലെ വിവാദ വ്യവസായി നിസാമിന്റെ ഫ്ളാറ്റ് വാടകക്കെടുത്താണ് ഇവര്‍ ലഹരി പാര്‍ട്ടി നടത്തിയിരുന്നത്. ഫ്ളാറ്റ് വാടകക്കെടുത്തത് രേഷ്മയാണ്.
Discussion about this post