
തിരുവനന്തപുരം: മലയാളികള്‍ ഐഎസില്‍ ചേര്‍ന്ന സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലേക്ക്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റോ സംഘം കാസര്‍ഗോഡ് എത്തിയിട്ടുണ്ട്.
കേരളത്തില്‍നിന്ന് 16 പേര്‍ ഐ.എസ്. ക്യാമ്പിലെത്തിയതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. കാസര്‍കോഡ്് ജില്ലയിലെ 12 പേരും പാലക്കാട് ജില്ലയിലെ നാലുപേരുമടങ്ങിയ സംഘം സിറിയയിലോ അഫ്ഗാനിസ്ഥാനിലോ ഉള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) ക്യാമ്പിലെത്തിയതായാണ് സൂചന. ഇവരില്‍ അഞ്ചുപേര്‍ കുടുംബസമേതമാണ് ക്യാമ്പിലെത്തിയിട്ടുള്ളതെന്നാണ് വിവരം.
ഇതിനിടെ മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കൊച്ചിയില്‍ പ്രതികരിച്ചു. വാര്‍ത്തകള്‍ കണ്ട സാഹചര്യത്തില്‍ അന്വേഷണം തുടങ്ങി. ഇന്റലിജന്‍സ് വിഭാഗമാണ് അന്വേഷിക്കുന്നത്. മലയാളികള്‍ വിദേശത്തേക്ക് പോയി എന്നതല്ലാതെ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും ഡി.ജി.പി പറഞ്ഞു.
Discussion about this post