തൃശൂര്‍: ചാവക്കാട് മകളെ കളിയാക്കിയത് ചോദ്യം ചെയ്ത പിതാവിനെ സാമൂഹ്യവിരുദ്ധര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസികളായ മൂന്നംഗസംഘം അറസ്റ്റില്‍. ചാവക്കാട് പാലയൂര്‍ സ്വദേശികളായ സത്യന്, ഹവാസ്, ദീപക് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കൊല്ലപ്പെട്ട പാലുവായ് വാറനാട് വീട്ടില്‍ പി.വി. രമേഷിന്റെ അയല്‍വാസികളാണ്. അതേസമയം ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായതിനാല്‍ കുറ്റകരമായ നരഹത്യ എന്ന വകുപ്പ് ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
ചാവക്കാട് പഞ്ചാരമുക്ക് സ്വദേശിയായ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് പി. വി. രമേഷാണ് വ്യാഴാഴ്ച മൂന്നംഗസംഘത്തിന്റെ മര്‍ദ്ദനം മൂലം മരിച്ചത്. മകളുമായി ബൈക്കില്‍ പോകുമ്പോള്‍ മദ്യപസംഘം കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് മരണത്തില്‍ കലാശിച്ചത്.
മകളെ കളിയാക്കിയത് ചോദ്യം ചെയ്യാനെത്തിയ രമേഷിനെ മൂന്ന് പേരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് രമേഷിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയിരിക്കുന്നത്. രമേഷിന്റെ ശരീരത്തില്‍ ഇതിന്റെ അടയാളങ്ങളുള്ളതായും സഹോദരനടക്കം പറയുന്നു. കൂടുതല്‍ പേരുടെ മൊഴി പൊലീസ് ശേഖരിച്ച് വരികയാണ്. അതേസമയം പ്രതികളെന്ന് സംശയിക്കുന്നവര്‍ക്കെതിരെ കൊലപാതകുറ്റമല്ല ചുമത്തിയിരിക്കുന്നത്. പകരം കൊലപാതകത്തിന്റെ ഉപവകുപ്പായ കുറ്റകരമായ നരഹത്യ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മര്ദനമേറ്റതല്ല, ഹൃദയാഘാതമാണ് മരണകാരണമെന്ന് തൃശര്‍ മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായതാണ് കൊലപാതകകുറ്റം ഒഴിവാക്കാന്‍ കാരണം. അതേസമയം ക്രൂരമായി മര്ദിച്ചൂവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ കൊലപാതകുറ്റം ചുമത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും പൊലീസ് അറിയിച്ചു.
Discussion about this post