തിരുവനന്തപുരം: ജയിലുമായി ബന്ധപ്പെട്ട ചിന്തകളില്‍ സമൂല മാറ്റമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചെറിയ കുറ്റവാളികളെയും വലിയ കുറ്റവാളികളെയും ഒരേ തട്ടില്‍ കാണുന്ന രീതിക്ക് പുനര്‍വിചിന്തനം വേണം. ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് മനപരിവര്‍ത്തനം ഉണ്ടാകുന്ന പെരുമാറ്റമായിരിക്കണം ജയില്‍ ഉദ്യോഗസ്ഥരുടേതെന്നും പിണറായി വ്യക്തമാക്കി. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Discussion about this post