കൊച്ചി: കെപിസിസി പ്രസിഡന്റ് വി.എം സുധീരന് തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് മുന്‍ റവന്യുമന്ത്രി അടൂര്‍ പ്രകാശ്. സുധീരന് തന്നോടുള്ള അനിഷ്ടത്തിന്റെ കാരണം അറിയില്ല. യുഡിഎഫ് ഭരണകാലത്തും ശേഷവും തനിക്കുണ്ടായ പ്രതിസന്ധിയില്‍ കൂടെ നിന്നത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ്. കൈവിട്ടവര്‍ കാര്യങ്ങള്‍ തിരിച്ചറിയുന്ന സമയം ഉണ്ടാകും. കഴിഞ്ഞ സര്‍ക്കാരില്‍ വിവാദമായ തീരുമാനങ്ങളില്‍ പങ്കാളിയല്ല, മാന്യതകൊണ്ടാണ് മിണ്ടാതിരുന്നത്. താന്‍ കൂടി പ്രതികരിച്ചിരുന്നെങ്കില്‍ ഇപ്പോളുളള സീറ്റുകള്‍ പോലും യുഡിഎഫിന് കിട്ടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ബിജുരമേശിന്റെ മകളും തന്റെ മകനുമായി നടന്ന വിവാഹനിശ്ചയ ചടങ്ങില്‍ വിവാദങ്ങള്‍ ഉണ്ടാക്കിയതില്‍ കെ.എം മാണിക്ക് പ്രത്യേക ലക്ഷ്യങ്ങള്‍ ഉണ്ടാകും. മക്കളുടെ വിവാഹത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയോ തെറ്റോ എന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post