കോഴിക്കോട്: ധാക്ക ഭീകരാക്രമണത്തിന് പ്രചോദനമായി എന്നാരോപണമുയര്ന്ന മുസ്ലിം മതപ്രഭാഷകന് സാക്കിര്‍ നായിക്കിന് പിന്തുണയുമായി മുസ്ലിം ലീഗ്. സാക്കിര്‍ നായിക്കിനെ അകാരണമായി വേട്ടയാടുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. അഭിപ്രായ സ്വാതന്ത്ര്യവും മതപ്രചാരണ സ്വാതന്ത്ര്യവും ഹനിക്കാന്‍ ശ്രമിക്കരുതെന്നും .ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സാക്കിര്‍ നായിക്ക് ഇത്രയും കാലം നിഗൂഢ കേന്ദ്രങ്ങളില്‍ അല്ലായിരുന്നു. മുന്‍വിധിയുടെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം നടത്തുന്നതെന്നും ലീഗ് വ്യക്തമാക്കി.
1991 ലാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് ആരംഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോയി ആയിരക്കണക്കിന് പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. സംവാദങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വിലയിരുത്തിക്കൊണ്ട് നായിക്കിനെ അകാരണമായി വേട്ടയാടരുതെന്നാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദത്തെ ശക്തമായി എതിര്‍ത്ത ഒരു വ്യക്തിയെ ഭീകരവാദിയാക്കി ചിത്രീകരിക്കുന്നത് വിചിത്രമായ ഒരവസ്ഥയാണെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Discussion about this post