കോഴിക്കോട്: കേരളത്തില്‍ ജിഹാദി ഭീകരത യാഥാര്‍ത്ഥ്യം തന്നെയാണെന്ന് മുന്‍ പോലിസ് മേധാവിയും ആദ്യ ഭീകരവിരുദ്ധ സ്ക്വാഡ് തലവനുമായിരുന്ന ജേക്കബ് പുന്നൂസ്. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജേക്കബ് പുന്നൂസിന്റെ ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍. ഐഎസില്‍ ചേരുന്നതിനായി കേരളത്തില്‍ നിന്ന് നിരവധി പേരെ കാണാതായി എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെ ഒരു ഇംഗ്ലീഷ് പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ജേക്കബ് പുന്നൂസ് ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നത്.
ഇസ്ലാമിക തീവ്രവാദം ഒരു യാഥാര്‍ത്ഥ്യമാണ്. എല്ലാവര്ക്കും ഇതറിയാം എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും ആര് മുന്‍കൈ എടുക്കും എന്ന കാര്യത്തില്‍ പിന്നോട്ടടിക്കുകയാണ്.
1999 ല്‍ തടിയന്റവിടെ നസീറിന്റെ തീവ്രവാദ പ്രവര്‍ത്തനത്തെകുറിച്ച് കണ്ടെത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ചില മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന് വിമര്‍ശനങ്ങള്‍ ഉണ്ടായ കാര്യം ജേക്കബ് പുന്നൂസ് അനുസ്മരിച്ചു. മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാരെ ആക്രമിക്കാന്‍ അവര്‍ പദ്ധതിയിട്ടിരുന്നു. നായനാരുടെ ‘ഗുഡ് ബുക്കി’ല്‍ കയറിപ്പറ്റാനാണെന്ന് ഈ റിപ്പോര്‍ട്ടെന്നായിരുന്നു ചിലരുടെ ആരോപണം. .എന്നാല്‍ 2008 ഒക്ടോബര്‍ 26 ന് നാലുമലയാളികള്‍ ജമ്മു കശ്മീരില്‍ ഒരു ലഷ്കര്‍ ക്യാമ്പില്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍ ആണ് എല്ലാവര്ക്കും കേരളത്തിലെ തീവ്രവാദത്തിന്റെയഥാര്ത്ഥ മുഖം മനസ്സിലായത്.
ഭീകരസ്ഥാപനങ്ങള് ആകര്‍ഷകമായ ശമ്പളവും ജോലിയും വാഗ്ദാനം ചെയ്താണ് ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നത്.ഒരു നല്ല ജോലി വാഗ്ദാനം കിട്ടിയാല്‍ ആരാണ് അത് വേണ്ടെന്നു വയ്ക്കുക?റിപ്പോര്‍ട്ടുകള്‍ പ്രകാരം തീവ്രവാദ സംഘങ്ങലും സംഘടനകളും നേരിട്ടു നടത്തുന്ന കമ്പനികളും സ്ഥാപനങ്ങളും പശ്ചിമേഷ്യയില്‍ ധാരാളമുണ്ട്.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ മലയാളികളുടെ ഒരു വലിയ സാന്നിധ്യം ഉള്ളത് അന്താരാഷ്ട്ര തീവ്രവാദ ഗ്രൂപ്പുകളിലേക്ക് അവിവാഹിതരായ ചെറുപ്പക്കാരെ എത്തിക്കുന്നത് എളുപ്പമാക്കുന്നു. കേരളത്തില്‍ കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനും മറ്റും ഏജന്‍സികളുണ്ട്. സംസ്ഥാനത്ത് ഉയര്‍ന്ന് വരുന്ന അപകടം നേരിടാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയും ശക്തമായ സോഷ്യല്‍ മാധ്യമ ഇടപെടലും ആവശ്യമാണെന്ന് മുന്‍ ഡിജിപി പറഞ്ഞു
Discussion about this post