കൊച്ചി: കമ്മ്യൂണിസ്റ്റ് ഗ്രാമങ്ങളില്‍ മുസ്ലിം തീവ്രവാദം വളരുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി രമേശ്. മുസ്ലിംലീഗിനെതിരെയും വിഷയത്തില്‍ അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തി. തീവ്രവാദ പവര്ത്തനങ്ങള്ക്ക് നേതൃത്വം കൊടുക്കുന്ന സംഘടനകളെയും വ്യക്തികളെയും മുസ്ലീം ലീഗ് വെള്ള പൂശുകയാണ്. ഇവരുടെ രക്ഷിതാക്കളായി മാറാനാണ് മുസ്ലീം ലീഗ് ശ്രമിക്കുന്നത്. പ്രണയക്കുരുക്കില്‍ പെടുന്ന പെണ്‍കുട്ടികളെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുകയാണ് ചെയ്യുന്നതെന്നും എം.ടി രമേശ് പറഞ്ഞു..
മുംബൈയിലെ വിവാദ പണ്ഡിതന് സാക്കിര്‍ നായിക്കിനെ പിന്തുണച്ച് മുസ്ലീം ലീഗ് ഞായറാഴ്ച രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ബിജെപി പ്രതിഷേധം.
Discussion about this post