ഡല്‍ഹി: കേരളത്തിലേത് ഉള്‍പ്പടെയുള്ള ഐ എസ്് സ്വാധീനം ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്ര ഇന്റലിജന്‍സ് ബ്യുറോ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കേരളത്തിനെ പ്രതിനിധീകരിച്ച് എഡിജിപി ആര് ശ്രീലേഖ യോഗത്തില്‍ പങ്കെടുക്കും. കാസര്‍ഗോഡ്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായവരെ സംബന്ധിച്ച് സംസ്ഥാന രഹസ്യ അന്വേഷണ വിഭാഗത്തിന്റെ കണ്ടത്തെലുകള്‍ ശ്രീലേഖ യോഗത്തില്‍ ധരിപ്പിക്കും. ആഭ്യന്തര സുരക്ഷ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ ഇസ്ലാമിക് സ്റ്റേനിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
അതിനിടെ മലയാളികള്‍ നാടു വിട്ട സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. കാണാതായവര്‍ക്ക് ഐഎസ് ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. മുംബൈ, ഹൈദരാബാദ്, ബംഗളൂരു വിമാനത്താവളങ്ങള്‍ വഴിയാണ് സംഘം രാജ്യം വിട്ടതെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.
Discussion about this post