പാറ്റ്ന: ബിഹാറില്‍ കോടതി വളപ്പിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തെക്കന്‍ ബിഹാറിലെ സസാരത്താണ് സംഭവം നടന്നത്.
കോടതിയുടെ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ വെച്ചിരുന്ന സ്ഫോടക വസ്തു ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബൈക്കിലുണ്ടായിരുന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
Discussion about this post