മുംബൈ: മുംബൈയിലെ വേദി സംബന്ധിച്ച അനിശ്ചിതത്വം മൂലം വിവാദത്തിലകപ്പെട്ട ഇസ്ലാമിക മതപ്രഭാഷകന്‍ സാകിര്‍ നായികിന്റെ സ്‌കൈപ് വഴിയുള്ള വാര്‍ത്താ സമ്മേളനം റദ്ദാക്കി. ഇതു രണ്ടാംതവണയാണ് സാകിര്‍ മാധ്യമങ്ങളെ കാണുന്നതു റദ്ദാക്കുന്നത്. തെക്കന്‍ മുംബൈയിലെ അഗ്രിപാഡയിലെ മെഹ്ഫില്‍ ഹാളിലാണ് സ്‌കൈപ്പ് വഴി സാക്കിര്‍ മാധ്യമങ്ങളെ കാണാനിരുന്നത്. മുംബൈയിലെ ഹോട്ടലുകള്‍ പത്രസമ്മേളേനത്തിന് വേദി അനുവദിക്കുന്നില്ലെന്ന് സാക്കിറിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ വക്താവ് നേരത്തെ ആരോപിച്ചിരുന്നു.
വേദി അനുവദിച്ചതിന് ശേഷം നാല് ഹോട്ടലുകളാണ് അനുമതി പിന്‍വലിച്ചത്. ഇന്നു രാവിലെ 11.30നു സ്‌കൈപ് വഴി സാക്കിര്‍ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരുന്നത്. സാകിര്‍ നായിക് ഇന്ത്യയിലേക്ക് ഉടന്‍ തിരിച്ച് വരുമെന്നും എന്നാല്‍ തീയതി തീരുമാനിച്ചിട്ടില്ലെന്നും വക്താവ് അറിയിച്ചു.
Discussion about this post