തിരുവനന്തപുരം: മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യമാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍. തീരുമാനങ്ങള്‍ വിവരാവകാശ പരിധിയില്‍ വരില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യമാക്കണമെന്ന മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോളിന്റെ ഉത്തരവ് സര്‍ക്കാര്‍ തള്ളി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്.
പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുന്നില്ല എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രിമാര്‍ മുന്‍പ് നടത്തിയിരുന്ന വാര്‍ത്താ സമ്മേളനവും പിണറായി ഒഴിവാക്കി. ഇതോടെയാണ് വിവരാവകാശം വഴി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശ പ്രവര്‍ത്തകര്‍ ആരാഞ്ഞത്.
Discussion about this post