ഇസ്താംബൂള്‍:തുര്‍ക്കിയില്‍ അധികാരം പിടിച്ചെടുക്കാന്‍ സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ അട്ടിമറി നീക്കം പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ ഇസ്താംബൂളില്‍ നിന്ന് സൈന്യത്തിന് നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടു എന്നാണ് പുതിയ വിവരങ്ങള്‍. പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്റെ ആഹ്വാനപ്രകാരം ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങി പട്ടാള അട്ടിമറിക്കെതിരെ പോരാടുന്ന കാഴ്ചയാണ് അട്ടിമറി വാര്‍ത്തകള്‍ക്ക് പിന്നാലെ പുറത്ത് വരുന്നത്.
പട്ടാള അട്ടിമറി ജനം ചെറുത്തു തോല്‍പ്പിക്കുകയായിരുന്നുവെന്നാണ് തുര്‍ക്കിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അട്ടിമറി ശ്രമത്തിന് കൂട്ടുനിന്ന നൂറിലധികം സൈനികരെ ജനങ്ങള്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചതായും ചിലര്‍ കീഴടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്നുച്ചയ്ക്ക് പ്രധാനമന്ത്രി ബിനാലിയില് ദിരിം പ്രത്യേക പാര്‍ലമെന്റ് യോഗവും വിളിച്ചിട്ടുണ്ട്.
ഏറ്റുമുട്ടലുകള്‍ക്കിടെ സാധാരണക്കാര്‍ ഉള്‍പ്പെടെ 42 പേര് കൊല്ലപ്പെട്ടതായാണ് വാര്‍ത്താ ഏജന്‍സികള്‍ നല്കുന്ന വിവരം. എന്നാല്‍ മരണം നൂറ് കവിയുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
Discussion about this post