ലാഹോര്‍: വിദേശ താരങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് നാലു ബുള്ളറ്റ് പ്രൂഫ് ബസുകള്‍ വാങ്ങി. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വിദേശ ടീമുകള്‍ പാക്കിസ്ഥാനിലേക്ക് വരാത്തതിനെ തുടര്‍ന്നാണ് പിസിബി സുരക്ഷയ്ക്കായി ബുള്ളറ്റ് പ്രൂഫ് ബസുകള്‍ വാങ്ങിയത്.
2009-ല്‍ ഗദ്ദാഫി സ്റ്റേഡിയത്തിനു സമീപത്തുവച്ചു ശ്രീലങ്കന്‍ താരങ്ങള്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെ ഭീകരാക്രമണം ഉണ്ടായിരുന്നു. ഇതിനു ശേഷം 2015-ല്‍ നടന്ന സിംബാബ്വെ-പാക് മത്സരം ഒഴിച്ചാല്‍ ഇതുവരെ ഒരു അന്താരാഷ്ട്ര മത്സരങ്ങള്‍പോലും പാക്കിസ്ഥാന് അതിഥേയത്വം വഹിക്കുവാന്‍ സാധിച്ചിട്ടില്ല. നിലവില്‍ പാക്കിസ്ഥാന്റെ ഹോം മത്സരങ്ങള്‍ക്കു വേദിയാകുന്നത് യുഎഇ അണ്.
പുതിയ സുരക്ഷ സൗകര്യങ്ങളെക്കുറിച്ചു താരങ്ങളുമായി ചര്‍ച്ച നടത്തുമെന്നും പാക് ക്രിക്കറ്റിനെ പുനരുജ്ജീവിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും പിസിബി അറിയിച്ചു.
Discussion about this post