ഡല്‍ഹി: ഇന്ത്യയിലെ ഇസ്‌ലാമിക മത പ്രഭാഷകന്‍ സാക്കിര്‍ നായികിനെ അനുകൂലിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്‌സിങ്. ഇസ്‌ലാം മതത്തിന്റെ ശരിയായ അര്‍ഥവും ലക്ഷ്യവുമാണ് അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നത്. സമാധാനത്തിന്റെ പ്രചാരകനാണ് അദ്ദേഹമെന്നും ദിഗ്‌വിജയ് സിങ് വ്യക്തമാക്കി. ബി.ജെ.പി അദ്ദേഹത്തെ തീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭീകരവാദത്തിന് സാകിര്‍ നായികിന്റെ പ്രസംഗങ്ങള്‍ പ്രചോദനമായെന്ന് പറയുന്നവര്‍ എന്ത് കൊണ്ടാണ് മതവികാരം വ്രണപ്പെടുന്ന തരത്തില്‍ പ്രസംഗിച്ച സാധ്വി പ്രാചിക്കെതിരെയും, സാക്ഷി മഹാരാജിനെതിരെയും നേരെ നടപടിയെടുക്കാത്തതെന്നും ദിഗ്‌വിജയ് സിങ് ചോദിക്കുന്നു.
സാകിര്‍ അപകടകാരിയും വര്‍ഗീയ വാദിയുമാണെങ്കില്‍ എന്ത് കൊണ്ടാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തതെന്നും ദിഗ്‌വിജയ് സിങ് ചോദിക്കുന്നു. മതത്തിന്റെ പേരില്‍ കലാപം സൃഷ്ടിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post