കണ്ണൂര്‍: പയ്യന്നൂരില്‍ സി.പി.എം ബി.എം.എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ആറു പേര് അറസ്റ്റിലായി. സി.പി.എം പ്രവര്ത്തകന് ധനരാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരും ബി.എം.എസ് പ്രവര്ത്തകന് രാമചന്ദ്രന്റെ കൊലയുമായി ബന്ധപ്പെട്ട് രണ്ടു പേരുമാണ് അറസ്റ്റിലായത്. സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരാണ് അറസ്റ്റിലായതെന്നാണ് സൂചന.
ഈ മാസം പതിനൊന്നിനാണ് സി.പി.എം പ്രവര്ത്തകന് സി.വി ധനരാജിനെ വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് അന്ന് രാത്രി തന്നെ ബി.എം.എസ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ അന്നൂര്‍ സ്വദേശി സി.കെ. രാമചന്ദ്ര(46)നെയും കൊലപ്പെടുത്തിയത്.
Discussion about this post